ചെന്നൈ: റെയിൽവേ സ്റ്റേഷനുകളിൽ അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്ന പദ്ധതിക്ക് റെയിൽടെൽ തുടക്കമിട്ടു. ആദ്യഘട്ടത്തിൽ രാജ്യത്തെ 4,000 റെയിൽവേ സ്റ്റേഷനുകളിലാണ് പ്രീപെയ്ഡ് സേവനം ലഭിക്കുക. നിലവിൽ 5,950 റെയിൽവേ സ്റ്റേഷനുകളിൽ റെയിൽടെൽ സൗജന്യ ഇന്റർനെറ്റ് സേവനം നൽകിവരുന്നുണ്ട്.
സ്മാർട്ഫോണിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷൻ പൂർത്തിയാക്കിയാൽ വൈഫൈ സേവനം പ്രയോജനപ്പെടുത്താം. ദിവസം 30 മിനുട്ട് ഒരു എംബിപിഎസ് വേഗമുള്ള വൈഫൈ സൗജന്യമായി ഉപയോഗിക്കാം. 34 എംബിപിഎസ് വേഗമുള്ള വൈഫൈക്ക് ചെറിയ തുകയാണ് നിശ്ചയിട്ടുള്ളത്. നെറ്റ് ബാങ്കിങ്, ഇ വാലറ്റ് തുടങ്ങിയവ ഉപയോഗിച്ച് പണമടക്കാനുള്ള സൗകര്യമുണ്ട്.
10 ജിബി (ഒരു ദിവസം-10 രൂപ), 15 ജിബി (ഒരു ദിവസം-15 രൂപ), 10 ജിബി (5 ദിവസം-20 രൂപ), 20 ജിബി (5 ദിവസം-30 രൂപ), 20 ജിബി (10 ദിവസം-40 രൂപ), 30 ജിബി (10 ദിവസം-50 രൂപ), 60 ജിബി (30 ദിവസം-70 രൂപ) എന്നിങ്ങനെയാണ് നിരക്കുകൾ.
Read also: മിന്നൽ പരിശോധന; പൊന്നാനിയിൽ നിന്ന് ഫോർമലിൻ കലർന്ന മൽസ്യം പിടികൂടി