ശബരിമല വിഷയം; തുടക്കമിട്ടത് കടകംപള്ളിയെന്ന് ശോഭാ സുരേന്ദ്രൻ

By Desk Reporter, Malabar News
Shobha-Surendran

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമല പ്രചാരണ വിഷയമാക്കിയത് എല്‍ഡിഎഫ് സ്‌ഥാനാർഥി കടകംപള്ളി സുരേന്ദ്രനാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ശബരിമല വിഷയത്തിൽ കടകംപള്ളി മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ ശ്രമിച്ചതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല യുഡിഎഫിന് അനുകൂലമായത് വിശ്വാസികള്‍ക്ക് പറ്റിയ തെറ്റാണെന്നും ഇത്തവണ ആ തെറ്റ് അവർ ആവർത്തിക്കില്ലെന്നും കഴക്കൂട്ടത്തെ എൻഡിഎ സ്‌ഥാനാർഥി ശോഭാ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം വിശ്വാസികളെ പരിഗണിച്ച സര്‍ക്കാരാണ് കേരളത്തിലേതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല വിധിയും തുടര്‍ന്നുണ്ടായ സംഭവങ്ങളും എല്ലാവരെയും വേദനിപ്പിച്ചുവെന്നും 2018ലെ സംഭവങ്ങള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യമായിരുന്നു എന്നും കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.

Read also: മുഖ്യമന്ത്രിക്ക് എതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം; ഇഡിക്കെതിരെ പോലീസ് കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE