കൊല്ലം: കേരളത്തിന്റെ വികസനം സംസ്ഥാന സർക്കാർ തടസപ്പെടുത്തുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ . ദേശീയപാതാ വികസനമടക്കം കേന്ദ്ര പദ്ധതികൾക്ക് സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഫാദർ ടോം ഉഴുന്നാലിലിന്റെ മോചനം സാധ്യമായതും ലിബിയയിൽ നിന്നുള്ള നഴ്സുമാരുടെ മോചനം നടന്നതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ ഇടപെടലുകൾ കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൽഡിഎഫ് അയ്യപ്പ വിശ്വാസികളെ അടിച്ചമർത്താൻ ശ്രമിച്ചു. യുഡിഎഫ് അത് നോക്കി നിന്നു. ബിജെപി മാത്രമാണ് ഭക്തർക്കൊപ്പം ഉണ്ടായിരുന്നതെന്നും നഡ്ഡ പറഞ്ഞു.
Read Also: വിയോജിപ്പുണ്ടെങ്കിലും ഇടതുപക്ഷത്തെ വെറുക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി