വയനാട്: ഇടതുപക്ഷത്തോട് വിയോജിപ്പുണ്ടെങ്കിലും വെറുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഇടതുപക്ഷവുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു. ‘ഇടതുപക്ഷത്തോട് വിയോജിപ്പുണ്ട്, പക്ഷെ വെറുക്കാനാവില്ല. അവരെല്ലാം സഹോദരി സഹോദരന്മാരാണ്’ എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ.
വയനാട്ടില്‍ യുഡിഎഫ് പ്രചരണത്തിനായി എത്തിയതായിരുന്നു അദ്ദേഹം. നേരത്തെ രാഹുലിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഇടുക്കി മുന്‍ എംപി ജോയ്സ് ജോര്‍ജ് രംഗത്തെത്തിയിരുന്നു. പരാമര്‍ശം വിവാദമായതോടെ ജോയ്സ് ഖേദം പ്രകടിപ്പിച്ചിരുന്നു. അതേസമയം ജോയ്സിന്റെ പ്രസ്താവന തള്ളിയ മുഖ്യമന്ത്രി രാഷ്ട്രീയമായി ഭിന്നതകൾ ഉണ്ടെങ്കിലും രാഹുലിനെ വ്യക്തിപരമായി ആക്രമിക്കാനില്ലെന്നാണ് പറഞ്ഞത്.
Read Also: കൊടും ചൂടിലും പൊടിക്കാറ്റിലും വലഞ്ഞ് ഉത്തരേന്ത്യ