ചെന്നൈ: തമിഴ്നാട്ടിൽ വോട്ടിങ് മെഷീന് കടത്താൻ ശ്രമിച്ച നാലുപേർ അറസ്റ്റിൽ. ചെന്നൈ കോർപ്പറേഷനിലെ നാല് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. ഇരുചക്ര വാഹനത്തിൽ ഇവിഎം കടത്താൻ ആയിരുന്നു ശ്രമം.
ചെന്നൈ വേളാച്ചേരി ബൂത്തിലെ വോട്ടിങ് മെഷീനും വിവിപാറ്റുമാണ് സ്കൂട്ടറില്‍ കടത്തിയത്. എന്നാൽ പ്രദേശവാസികള്‍ തടഞ്ഞതോടെ കോര്പ്പറേഷന് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരിൽ നിന്ന് ഒന്നര ലക്ഷം രൂപ കണ്ടെത്തി. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം 73 ശതമാനം പോളിങ് ആണ് സംസ്ഥാനത്ത് ഇത്തവണ രേഖപ്പെടുത്തിയത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ സമാധാനപരമായി ആണ് തമിഴ്നാട്ടിൽ പോളിംഗ് നടന്നത്.
Read Also: പ്രകോപനം ആവര്‍ത്തിച്ചാല്‍ കൈയ്യുംകെട്ടി നോക്കിനില്‍ക്കില്ല; വെല്ലുവിളിയുമായി കെ സുധാകരന്