തമിഴ്നാട്ടില്‍ വോട്ടിങ് മെഷീന്‍ കടത്താൻ ശ്രമിച്ച ഉദ്യോഗസ്‌ഥർ പിടിയിൽ

By Staff Reporter, Malabar News
arrest
Representational Image
Ajwa Travels

ചെന്നൈ: തമിഴ്നാട്ടിൽ വോട്ടിങ് മെഷീന്‍ കടത്താൻ ശ്രമിച്ച നാലുപേർ അറസ്‌റ്റിൽ. ചെന്നൈ കോർപ്പറേഷനിലെ നാല് ഉദ്യോഗസ്‌ഥരാണ് അറസ്‌റ്റിലായത്. ഇരുചക്ര വാഹനത്തിൽ ഇവിഎം കടത്താൻ ആയിരുന്നു ശ്രമം.

ചെന്നൈ വേളാച്ചേരി ബൂത്തിലെ വോട്ടിങ് മെഷീനും വിവിപാറ്റുമാണ് സ്‌കൂട്ടറില്‍ കടത്തിയത്. എന്നാൽ പ്രദേശവാസികള്‍ തടഞ്ഞതോടെ കോര്‍പ്പറേഷന്‍ ഉദ്യോഗസ്‌ഥരെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇവരിൽ നിന്ന് ഒന്നര ലക്ഷം രൂപ കണ്ടെത്തി. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം 73 ശതമാനം പോളിങ് ആണ് സംസ്‌ഥാനത്ത് ഇത്തവണ രേഖപ്പെടുത്തിയത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ സമാധാനപരമായി ആണ് തമിഴ്‌നാട്ടിൽ പോളിംഗ് നടന്നത്.

Read Also: പ്രകോപനം ആവര്‍ത്തിച്ചാല്‍ കൈയ്യുംകെട്ടി നോക്കിനില്‍ക്കില്ല; വെല്ലുവിളിയുമായി കെ സുധാകരന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE