തിരുവനന്തപുരം: പോസ്റ്റൽ ബാലറ്റുകളുടെ വിതരണത്തിലും ശേഖരണത്തിലും സൂക്ഷിക്കുന്ന കാര്യത്തിലും വലിയ വീഴ്ചകൾ സംഭവിച്ചുവെന്ന ആരോപണമുയർന്ന പശ്ചാത്തലത്തിൽ ഇവയുടെ വിശദ വിവരങ്ങൾ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് വീണ്ടും കത്ത് നൽകി.
ആകെ വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകൾ, വോട്ട് രേഖപ്പെടുത്തിയ പോസ്റ്റൽ ബാലറ്റുകൾ, എൺപത് വയസിന് മുകളിൽ ഉള്ള മുതിർന്ന പൗരൻമാർക്ക് വിതരണം ചെയ്ത ബാലറ്റുകൾ, അവയിൽ എത്ര എണ്ണത്തിൽ വോട്ടുകൾ രേഖപ്പെടുത്തി തുടങ്ങിയ വിവരങ്ങൾ പുറത്ത് വിടണമെന്നാണ് പ്രതിപക്ഷ നേതാവ് തന്റെ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പോസ്റ്റൽ ബാലറ്റുകളുടെ വിതരണവുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേടുകൾ പുറത്ത് വന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്ക് കത്ത് നൽകിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇന്ന് വീണ്ടും മറ്റൊരു കത്ത് നൽകിയത്.
Read Also: ലോകായുക്ത വിധി; നിയമപരമായി നേരിടുമെന്ന് സിപിഎം