പോസ്‌റ്റൽ ബാലറ്റ്; വിശദാംശങ്ങൾ പുറത്തുവിടണം എന്നാവശ്യപ്പെട്ട് ചെന്നിത്തലയുടെ കത്ത്

By Staff Reporter, Malabar News
Ramesh Chinnithala about Assembly Conflict Case
Ajwa Travels

തിരുവനന്തപുരം: പോസ്‌റ്റൽ ബാലറ്റുകളുടെ വിതരണത്തിലും ശേഖരണത്തിലും സൂക്ഷിക്കുന്ന കാര്യത്തിലും വലിയ വീഴ്‌ചകൾ സംഭവിച്ചുവെന്ന ആരോപണമുയർന്ന പശ്‌ചാത്തലത്തിൽ ഇവയുടെ വിശദ വിവരങ്ങൾ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് വീണ്ടും കത്ത് നൽകി.

ആകെ വിതരണം ചെയ്‌ത പോസ്‌റ്റൽ ബാലറ്റുകൾ, വോട്ട് രേഖപ്പെടുത്തിയ പോസ്‌റ്റൽ ബാലറ്റുകൾ, എൺപത് വയസിന് മുകളിൽ ഉള്ള മുതിർന്ന പൗരൻമാർക്ക് വിതരണം ചെയ്‌ത ബാലറ്റുകൾ, അവയിൽ എത്ര എണ്ണത്തിൽ വോട്ടുകൾ രേഖപ്പെടുത്തി തുടങ്ങിയ വിവരങ്ങൾ പുറത്ത് വിടണമെന്നാണ് പ്രതിപക്ഷ നേതാവ് തന്റെ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പോസ്‌റ്റൽ ബാലറ്റുകളുടെ വിതരണവുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേടുകൾ പുറത്ത് വന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്ക് കത്ത് നൽകിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇന്ന് വീണ്ടും മറ്റൊരു കത്ത് നൽകിയത്.

Read Also: ലോകായുക്‌ത വിധി; നിയമപരമായി നേരിടുമെന്ന് സിപിഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE