ലഖ്നൗ: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാന നഗരങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന അലഹബാദ് ഹൈക്കോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ തയ്യാറാവാതെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ലഖ്നൗ, വാരണാസി, കാണ്‍പൂര്‍, ഗോരക്പൂര്‍ തുടങ്ങി പ്രധാനപ്പെട്ട നഗരങ്ങളെല്ലാം ഉടന്‍ അടയ്ക്കണമെന്ന കോടതിയുടെ ആവശ്യം അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
യുപിയില്‍ കോവിഡ് വ്യാപനം നിയന്ത്രണാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിനെ വിമർശിച്ച് കോടതി രംഗത്ത് വന്നത്. വിഷയത്തിൽ സർക്കാരിന് രാഷ്ട്രീയം ഉണ്ടെങ്കിലും ഭരണഘടനാ പരമായ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ തങ്ങൾക്ക് കഴിയില്ലെന്നും കോടതി സർക്കാരിനെ അറിയിച്ചിരുന്നു.
‘മഹാമാരിക്കിടയില്‍ പൊതുജനങ്ങളുടെ നീക്കങ്ങളൊന്നും ശ്രദ്ധിക്കാതിരിക്കാൻ യോഗി സര്‍ക്കാരിന് അവരുടേതായ രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടായിരിക്കും, എന്നുകരുതി നമുക്ക് കാഴ്ചക്കാരായി നോക്കി നില്ക്കാനാവില്ലല്ലോ. പൊതുജനാരോഗ്യമാണ് എല്ലാത്തിനെക്കാളും പ്രധാനം. ഒരു നിമിഷത്തില്‍ സംഭവിക്കുന്ന ഏത് തരം അലംഭാവവും ജനങ്ങള്‍ക്ക് മോശമായി ബാധിക്കും’, എന്നായിരുന്നു കോടതി നിരീക്ഷണം.
Read also: കോവിഡ് വ്യാപനം; യുപിഎസ്സി പരീക്ഷകൾ മാറ്റിവച്ചു