വോട്ട് സിംപിൾ ആണ്, പവർഫുളും; മലപ്പുറത്ത് ബോധവൽക്കരണ റാലി നടത്തി

By News Desk, Malabar News
Ajwa Travels

മലപ്പുറം: നിയമസഭാ/മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ഥം മലപ്പുറത്ത് ബൈക്ക് റൈഡ് സംഘടിപ്പിച്ചു. സ്വീപ് മലപ്പുറവും ടീക് ലാൻഡ്‌ റെയ്‌ഡേഴ്‌സും സംയുക്‌തമായാണ് റാലി സംഘടിപ്പിച്ചത്. കരുത്തുറ്റ ജനാധിപത്യത്തില്‍ സമ്മതിദാന അവകാശത്തിന്റെ പ്രധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് വേണ്ടിയായിരുന്നു ബൈക്ക് റൈഡ്.

മലപ്പുറം കലക്‌ടറേറ്റില്‍ നിന്നാരംഭിച്ച ബൈക്ക് റൈഡില്‍ ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്‌ടർ കെ ഗോപാലകൃഷ്‌ണൻ പങ്കെടുത്ത് ഉൽഘാടനം ചെയ്‌തു. ഇലക്ഷന്‍ പ്രചരണാര്‍ഥം നടത്തുന്ന ബൈക്ക് റൈഡില്‍ ഇരുപതിലധികം ബൈക്കുകളാണ് അണിനിരന്നത്.

ജില്ലയിലെ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കുന്നതിനായി അസിസ്‌റ്റന്റ് കളക്‌ടർ വിഷ്‌ണുരാജിന്റെ നേതൃത്വത്തിലാണ് ജില്ലയില്‍ സ്വീപ് ക്യാംപെയ്‌ൻ സംഘടിപ്പിക്കുന്നത്. മലപ്പുറം ജില്ല വലിയ തിരഞ്ഞെടുപ്പിലേക്ക്, അഭിമാനത്തിന്റെ അടയാളം എന്നിവയാണ് ക്യാംപെയ്‌ന്റെ ആപ്‌ത വാക്യങ്ങൾ.

വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കാന്‍ സ്വീപ് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വിവിധ പരിപാടികള്‍ നടത്തി വരികയാണ്.

Also Read: ലവ് ജിഹാദ്: മതേതര ഐക്യം തകര്‍ക്കുക ലക്ഷ്യം; രമേശ് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE