റെയിൽവേ സ്‌റ്റേഷൻ പാർക്കിങ്ങിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു

By Trainee Reporter, Malabar News
Car caught fire
Rep. Image
Ajwa Travels

കോഴിക്കോട്: ഫറോക്ക് റെയിൽവേ സ്‌റ്റേഷൻ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. ഫറോക്ക് സ്വദേശി ചൂരക്കാട് രേഖയുടെ ഉടമസ്‌ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. കാറിന്റെ ബോണറ്റ്, സീറ്റ്, സ്‌റ്റിയറിങ് എന്നിവ കത്തിനശിച്ചു. ഇന്ന് ഉച്ചക്ക് 2.15നായിരുന്നു സംഭവം.

കാറിന്റെ ബോണറ്റിൽ നിന്ന് പുക ഉയരുകയായിരുന്നു. ഇത് കണ്ടയുടനെ സമീപത്ത് ഉണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാരും നിർമാണ തൊഴിലാളികളും ചേർന്ന് റെയിൽവേ സ്‌റ്റേഷനിലെ ഫയർ എക്‌സ്‌റ്റിങ്ക്വിഷർ എത്തിച്ചു തീയണക്കുകയായിരുന്നു. സംഭവം അറിഞ്ഞു മീഞ്ചന്തയിൽ നിന്ന് അഗ്‌നിരക്ഷാ സേന അസി. സ്‌റ്റേഷൻ ഓഫീസർ പി സുനിലിന്റെ നേതൃത്വത്തിലുള്ള സംഘം സ്‌ഥലത്ത്‌ എത്തിയിരുന്നു.

Most Read| ജമ്മു കശ്‌മീരിൽ ആർമി ട്രക്കുകൾക്ക് നേരെ ഭീകരാക്രമണം; മൂന്ന് സൈനികർക്ക് വീരമൃത്യു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE