വായിൽ തുണി തിരുകി കൈകാലുകൾ കെട്ടിയിട്ടു; മൈലപ്രയിൽ വ്യാപാരി മരിച്ച നിലയിൽ

മൈലപ്ര സ്വദേശിയായ ജോർജ് ഉണ്ണുണി (73) ആണ് മരിച്ചത്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകം ആണെന്നാണ് പോലീസ് സംശയിക്കുന്നത്.

By Trainee Reporter, Malabar News
crime news
Representational Image
Ajwa Travels

പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ സ്‌ഥാപനത്തിനുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വായിൽ തുണി തിരുകി കൈയും കാലും കസേരയിൽ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൈലപ്ര സ്വദേശിയായ ജോർജ് ഉണ്ണുണി (73) ആണ് മരിച്ചത്. പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തുകയാണ്. കൊലപാതകമെന്നാണ് സംശയിക്കുന്നത്.

സ്‌ഥാപനത്തിലെ സിസിടിവി ഹാർഡ് ഡിസ്‌ക് കാണാതായിട്ടുണ്ട്. അതിനാൽ, മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകം ആണെന്നാണ് പോലീസ് സംശയിക്കുന്നത്. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ മറ്റു വിവരങ്ങൾ വ്യക്‌തമാവുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത്. മൈലപ്രയിൽ ഏറെക്കാലമായി കച്ചവടം നടത്തുന്നയാളാണ് ജോർജ്. സ്‌റ്റേഷനറി സാധനങ്ങളും മറ്റു വീട്ടുസാധനങ്ങളും പഴങ്ങളും ഉൾപ്പടെ വിൽക്കുന്ന കടയിലാണ് സംഭവം.

ജോർജ് എല്ലാ ദിവസവും ആറുമണിക്ക് കടയടച്ചു വീട്ടിലേക്ക് പോകാറാണ് പതിവ്. അദ്ദേഹത്തിന്റെ കൊച്ചുമകൻ വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോകാൻ വന്നപ്പോഴാണ് ജോർജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കടയിൽ നിന്ന് പണവും ജോർജിന്റെ കഴുത്തിലെ മാലയും നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കട പോലീസ് സീൽ ചെയ്‌തു.

Most Read| ഖത്തറിൽ തടവിലുള്ള ഇന്ത്യൻ മുൻ നാവികർക്ക് 3 മുതൽ 25 വർഷം വരെ തടവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE