മാനന്തവാടിയിൽ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തി

By Trainee Reporter, Malabar News
A dead snake was found in a rice
Ajwa Travels

വയനാട്: റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തി. മാനന്തവാടി മുതിരേരി കരിമത്തിൽ പണിയ ഊരിലെ ബിന്നി വാങ്ങിയ റേഷനരിയിലാണ് ചത്ത പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്‌ചയാണ് ബിന്നി തിടങ്ങഴി റേഷൻ കടയിൽ നിന്ന് അരി വാങ്ങിയത്. 50 കിലോ അരിയായിരുന്നു വാങ്ങിയത്.

റേഷൻ കടയിൽ നിന്ന് വാങ്ങുമ്പോൾ തന്നെ അരിക്ക് രൂക്ഷഗന്ധം ഉണ്ടായിരുന്നതായാണ് കുടുംബം പറയുന്നത്. പൊതുവെ ഇവിടെ നിന്ന് വാങ്ങുന്ന അരിക്ക് രൂക്ഷഗന്ധമുള്ളതിനാൽ ആദ്യം കാര്യമായി ശ്രദ്ധിച്ചില്ലെന്നും പിന്നീട് അരി എടുക്കും തോറും ഗന്ധം കൂടിവന്നതായും കുടുംബം പറഞ്ഞു. തുടർന്നാണ് ചാക്ക് അഴിച്ച് പരിശോധിച്ചത്. ഇതിൽ ചാക്കിന്റെ പകുതിയിലായി പാമ്പ് ചത്ത് കിടക്കുന്നതായി കാണുകയായിരുന്നു.

ഈ അരികൊണ്ട് തയ്യാറാക്കിയ ഭക്ഷണമാണ് കുടുംബം രണ്ട് ദിവസമായി കഴിച്ചിരുന്നത്. സംഭവത്തിൽ സപ്ളൈ ഓഫിസിൽ അടക്കം പരാതി കൊടുക്കാനാണ് കുടുംബത്തിന്റെ തീരുമാനം. നിലവിൽ കുടുംബത്തിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല.

Most Read: കനത്ത മഴ; കന്യാകുമാരി- തിരുവനന്തപുരം റൂട്ടിൽ രണ്ട് ട്രെയിനുകൾ റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE