പേരാവൂരിൽ വൻ ലഹരി വസ്‌തു ശേഖരം പിടികൂടി

By Trainee Reporter, Malabar News
Seized drug collection
Representational Image
Ajwa Travels

കണ്ണൂർ: പേരാവൂരിൽ വൻ ലഹരി വസ്‌തു ശേഖരം പിടികൂടി. മുരിങ്ങോടി നമ്പിയോട് വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പാൻ ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. 25,500 പാക്കറ്റ് ഹാൻസ്, 1050 കൂൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. 23 ചാക്കുകളിൽ നിറച്ചുവെച്ച നിലയിലായിരുന്നു പാക്കറ്റുകൾ.

ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു പേരാവൂർ പോലീസ് വീട്ടിലെത്തി ലഹരി വസ്‌തു പിടികൂടിയത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. വാടകക്കെടുത്ത വീട്ടിൽ നിരോധിത പാൻ ഉൽപ്പന്നങ്ങൾ വിൽപനക്കായി ശേഖരിച്ച കബീർ എന്നയാളെയാണ് പേരാവൂർ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. സിഐ എംഎൻ ബിജോയിയുടെ നേതൃത്വത്തിലാണ് പേരാവൂർ പോലീസ് നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.

Most Read: മാനന്തവാടിയിൽ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE