ലഹരി വ്യാപനത്തിനെതിരെ വീട്ടുമുറ്റങ്ങളിൽ ജനകീയ സത്യഗ്രഹസമരം നടന്നു

By Asharaf Panthavoor, Malabar Reporter
  • Follow author on
changaramkulam Paurasamithi
സത്യഗ്രഹത്തിൽ പങ്കാളികളാകുന്ന ഒരുകുടുംബം
Ajwa Travels

മലപ്പുറം: ജില്ലയിലെ ചങ്ങരംകുളം മേഖലയിൽ വർധിച്ചുവരുന്ന മദ്യ-ലഹരി വ്യാപനത്തിനെതിരെ ചങ്ങരംകുളം പൗരസമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ ഭൂരിഭാഗം വീടുകളിലും ജനകീയ സത്യഗ്രഹസമരം നടന്നു. സ്‌ത്രീകളും കുട്ടികളും ഉൾപ്പടെ നൂറുകണക്കിന് പേരാണ് പ്രതിഷേധ സത്യഗ്രഹത്തിൽ പങ്കാളികളായത്.

changaramkulam Paurasamithi
സത്യഗ്രഹത്തിൽ പങ്കാളികളാകുന്ന വിവിധ കുടുംബങ്ങൾ

ചങ്ങരംകുളം മേഖലയിലെ മദ്യലഹരി മാഫിയകളെ അമർച്ചചെയ്യുക. ചിയ്യാനൂർ, ഉദിനുപറമ്പ്‌ പ്രദേശങ്ങളിൽ നാട്ടുകാരെയും സ്ത്രീകളേയും ആക്രമിച്ച മദ്യലഹരിമാഫിയയെ അമർച്ച ചെയ്യുക, കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുക. നാട്ടുകാർക്കെതിരെ എടുത്ത കള്ളകേസുകൾ അവസാനിപ്പിക്കുക. ലഹരി മാഫിയകളിൽ നിന്ന് പോലീസും സർക്കാരും നാട്ടുകാർക്ക്‌ സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സത്യഗ്രഹം‌.

Related Read: വ്യാപകമാകുന്ന ‘ആധുനിക ലഹരി’: സമഗ്ര അന്വേഷണം അനിവാര്യം; പൗരസമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE