കോൺഗ്രസും ബിജെപിയും ശബരിമല വിഷയം ഉന്നയിക്കുന്നത് വിഷയദാരിദ്ര്യം കൊണ്ട്; എ വിജയരാഘവൻ

By Team Member, Malabar News
a vijayaraghavan
A Vijayaraghavan
Ajwa Travels

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കോൺഗ്രസും ബിജെപിയും ശബരിമല വിഷയം മാത്രം ഉന്നയിക്കുന്നത് വിഷയദാരിദ്ര്യം കൊണ്ടാണെന്ന ആരോപണം ഉന്നയിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. അവർക്ക് മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യാനില്ലെന്നും, ശബരിമല വിഷയം ചർച്ച ചെയ്യാനും പ്രതിരോധിക്കാനും സിപിഎം ഇല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

കോൺഗ്രസ് തകർന്നാൽ ബിജെപി വളരുമെന്ന വാദം വിചിത്രമാണെന്നും, കാലുമാറ്റം കോൺഗ്രസ് നേതാക്കളുടെ ജനിതക ഘടനയിൽ ഉള്ളതാണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. ഒപ്പം തന്നെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിലെത്തി റോഡ്ഷോ നടത്തിയാൽ യാതൊരുവിധ ചലനവും ഉണ്ടാകാൻ പോകുന്നില്ലെന്നും വിജയരാഘവൻ വ്യക്‌തമാക്കി.

Read also : മഞ്ചേശ്വരത്തെ പത്രിക പിൻവലിക്കുമെന്ന് സുന്ദര; നടപടി സുരേന്ദ്രന്റെ ആവശ്യപ്രകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE