വിചാരണ പൂർത്തിയാകും വരെ കേരളത്തിൽ തങ്ങാൻ അനുവദിക്കണം; മഅദ്‌നി കോടതിയെ സമീപിച്ചു

By Trainee Reporter, Malabar News
Abdul Nazer Mahdani
Ajwa Travels

ന്യൂഡെൽഹി: ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണ പൂർത്തിയാകും വരെ കേരളത്തിൽ തങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അബ്‌ദുൾ നാസർ മഅദ്‌നി സുപ്രീം കോടതിയെ സമീപിച്ചു. ആരോഗ്യസ്‌ഥിതി മോശമാകുന്നതിനാൽ കേരളത്തിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് മഅദ്‌നി ആവശ്യപ്പെട്ടു. ജാമ്യ വ്യവസ്‌ഥയിൽ ഇളവ് തേടിയുള്ള അപേക്ഷ കോടതി തിങ്കളാഴ്‌ച പരിഗണിക്കും.

ബെംഗളൂരു സ്‌ഫോടന കേസിലെ വിചാരണ പൂർത്തിയാകുന്നതുവരെ മദനിക്ക് ജാമ്യത്തിൽ കഴിയാമെന്ന് 2014 ജൂലായിൽ പുറപ്പെടുവിച്ച ഉത്തരവിൽ സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നു. പ്രമേഹവും ഹൃദ്രോഹവും ഉൾപ്പടെ നിരവധി അസുഖങ്ങളെ തുടർന്നാണ് മഅദ്‌നിക്ക് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യകാലയളവിൽ ബെംഗളൂരു വിട്ട് മഅദ്‌നി പോകരുതെന്നും കോടതി നിർദേശിച്ചിരുന്നു.

ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണ 4 മാസത്തിനകം പൂർത്തിയാക്കുമെന്ന് 2014 നവംബർ 14ന് കർണാടക സർക്കാർ കോടതിയിൽ വ്യക്‌തമാക്കിയിരുന്നു. എന്നാൽ 6 വർഷം കഴിഞ്ഞിട്ടും വിചാരണ പൂർത്തിയായിട്ടില്ല.

ബെംഗളൂരുവിൽ കോവിഡ് കേസുകളുടെ എണ്ണം കൂടുന്നതിനാൽ ആവശ്യമായ ചികിൽസ ലഭിക്കുന്നില്ലെന്ന് അപേക്ഷയിൽ പറയുന്നു. പിതാവിന്റെ ആരോഗ്യസ്‌ഥിതിയും മോശമാണെന്ന് മഅദ്‌നി തന്റെ അപേക്ഷയിൽ വ്യക്‌തമാക്കിയിട്ടുണ്ട്. ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്‌ഡെ, ജസ്‌റ്റിസുമാരായ എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്‌മണ്യം എന്നിവർ അടങ്ങിയ ബെഞ്ചാണ് അബ്‌ദുൾ നാസർ മഅദ്‌നിയുടെ ആവശ്യം പരിഗണിക്കുന്നത്.

Read also: ആധാർ-പാൻ കാർഡ് ബന്ധിപ്പിക്കൽ; സമയപരിധി നീട്ടി കേന്ദ്രസർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE