അബുദാബിയിലേക്ക് എത്തുന്നവർക്കുള്ള കോവിഡ് നിബന്ധനകളില്‍ മാറ്റം

By News Desk, Malabar News
Representational image
Ajwa Travels

അബുദാബി: കോവിഡ് പശ്‌ചാത്തലത്തിൽ രാജ്യത്തേക്ക് വരുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമുള്ള നിബന്ധനകള്‍ പരിഷ്‍കരിച്ച് അബുദാബി. നാളെ (ഓഗസ്‌റ്റ് 15) മുതല്‍ പുതിയ നിബന്ധനകളാണ് യാത്രക്കാര്‍ പാലിക്കേണ്ടതെന്ന് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്‌റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. ഗ്രീന്‍ ലിസ്‌റ്റിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും പ്രത്യേകം നിബന്ധനകളാണുള്ളത്.

  • വാക്‌സിനെടുത്തിട്ടുള്ളവര്‍

ഗ്രീന്‍ ലിസ്‌റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ അബുദാബിയില്‍ എത്തിയ ഉടന്‍ പിസിആര്‍ പരിശോധന നടത്തണം. എന്നാല്‍ ക്വാറന്റെയ്ൻ ആവശ്യമില്ല. അബുദാബിയിലെത്തിയതിന്റെ ആറാം ദിവസം പിസിആര്‍ പരിശോധന ആവര്‍ത്തിക്കണം.

മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ അബുദാബിയില്‍ പ്രവേശിച്ച ഉടന്‍ പിസിആര്‍ പരിശേധന നടത്തണം. തുടര്‍ന്ന് ഏഴ് ദിവസം ക്വാറന്റെയ്നിൽ കഴിയണം. ആറാം ദിവസം പിസിആര്‍ പരിശോധന ആവര്‍ത്തിക്കുകയും വേണം.

  • വാക്‌സിനെടുക്കാത്തവര്‍

ഗ്രീന്‍ ലിസ്‌റ്റിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ അബുദാബിയിലെത്തിയ ശേഷം പിസിആര്‍ പരിശോധന നടത്തണം. ഇവര്‍ക്കും ക്വാറന്റെയ്ൻ ആവശ്യമില്ല. എന്നാല്‍ ആറാം ദിവസവും ഒന്‍പതാം ദിവസവും പിസിആര്‍ പരിശോധനയ്‌ക്ക്‌ വിധേയമാകണം.

മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ അബുദാബിയിലെത്തിയ ഉടന്‍ പിസിആര്‍ പരിശോധന നടത്തുകയും 10 ദിവസം ക്വാറന്റെയ്നിൽ കഴിയുകയും വേണം. ഒന്‍പതാം ദിവസം അടുത്ത പിസിആര്‍ പരിശോധന നടത്തണം.

Also Read: സ്വർണ്ണക്കടത്ത്; ജലാലിനെയും മുഹമ്മദ് ഷാഫിയെയും ചോദ്യംചെയ്‌ത്‌ ഇഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE