സഹയാത്രികരുടെ അധിക്ഷേപം; ട്രെയിനിൽ ദുരനുഭവം നേരിട്ടതായി ദയാബായ്

By Trainee Reporter, Malabar News
Dayabai
Ajwa Travels

എറണാകുളം: സാമൂഹിക പ്രവർത്തക ദയാബായ്‌ക്ക് നേരെ സഹയാത്രികരുടെ അധിക്ഷേപം. ഏറണാകുളത്ത് നിന്ന് രാജ്കോട്ടിലേക്കുള്ള ട്രെയിൻ യാത്രക്കിടെയാണ് ദുരനുഭവം നേരിട്ടത്. സഹയാത്രക്കാരിൽ ചിലർ തന്റെ രൂപത്തെ ചൂണ്ടിക്കാട്ടി അധിക്ഷേപിച്ചുവെന്നാണ് പരാതി.

എറണാകുളത്തെ ചൈൽഡ് ലൈനിന്റെ ഒരു പരിപാടി കഴിഞ്ഞ് കൊച്ചുവേളി-പോർബന്ദർ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു ദയാബായ്. ഈ സമയം തന്റെ രൂപത്തെയും വസ്‌ത്രധാരണ രീതിയും ചൂണ്ടിക്കാട്ടി സഹയാത്രികരായ ഒരു കുടുംബം അധിക്ഷേപിച്ചുവെന്ന് ദയാബായ് പറഞ്ഞു.

അതേസമയം, സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, അധിക്ഷേപിച്ചവരെ കണ്ടെത്താൻ തുടർ നടപടികൾ സ്വീകരിച്ചതായും ആർപിഎഫ് അറിയിച്ചു.

Most Read: കാണ്ഡഹാറിൽ എയർ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരൻ സാഹൂർ മിസ്ട്രി കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE