മുൻ ഡിവൈഎസ്‌പിക്ക് എതിരെ പീഡന കേസ്; ഇന്ന് ചോദ്യം ചെയ്യും

By Trainee Reporter, Malabar News
Harassment case against former DySP; Will be questioned today
വി മധുസൂദനൻ
Ajwa Travels

കാസർഗോഡ്: ആൽബത്തിൽ അഭിനയിക്കാനെത്തിയ യുവതിയെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മുൻ വിജിലൻസ് ഡിവൈഎസ്‌പിക്കെതിരെ കേസ്. നടൻ കൂടിയായ വി മധുസൂദനന് എതിരെയാണ് കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിൽ ഐപിസി 354 പ്രകാരം കേസെടുത്തത്. വി മധുസൂദനനെ ഇന്ന് ചോദ്യം ചെയ്യും.

സംഭവത്തിൽ യുവതിയുടെ മൊഴി പോലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ബേക്കൽ പോലീസ് കേസെടുത്തത്. ആൽബത്തിൽ അഭിനയിക്കാൻ വന്ന യുവതിയോട് ബേക്കൽ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ലോഡ്‌ജിൽ വെച്ച് അശ്‌ളീല ചുവയോടെ സംസാരിച്ചുവെന്നും മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് കേസ്. ശനിയാഴ്‌ചയാണ്‌ സംഭവം.

Most Read: അരിക്കൊമ്പൻ ഇന്ന് പൂർണമായി മയക്കം വിട്ടുണരും; ആന മേദകാനം ഭാഗത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE