കുവൈറ്റിലെ ജഹ്റ എക്‌സ്‌പ്രസിൽ വാഹനാപകടം; ഒരാൾ മരിച്ചു

By News Desk, Malabar News
Representational Image
Ajwa Travels

കുവൈറ്റ് സിറ്റി: ജഹ്റ എക്‌സ്‌പ്രസ്‌ വേയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. അപകടവിവരം ലഭിച്ചയുടൻ സുരക്ഷാ ഉദ്യോഗസ്‌ഥരും എമർജൻസി മെഡിക്കൽ സർവീസസ് വിഭാഗവും സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്‌ഥലത്ത്‌ വെച്ച് തന്നെ മരിച്ചിരുന്നു. മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറി. പരിക്കേറ്റ മറ്റൊരു വിദേശിയെ ജഹ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാമത്തെ വാഹനത്തിന്റെ ഡ്രൈവർ പരിക്കുകളൊന്നുമില്ലാതെ രക്ഷപെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: ഓല കൂട്ടിയിട്ടാല്‍ പിഴ; ‘ഓലമടല്‍ സമര’വുമായി സേവ് ലക്ഷദ്വീപ് ഫോറം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE