വിൽപനയിൽ മികച്ച നേട്ടം കൈവരിച്ച് എംജി മോട്ടോർസ് ഇന്ത്യ

By Staff Reporter, Malabar News
mg motors
Ajwa Travels

ന്യൂഡെൽഹി: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ രാജ്യത്തെ വാഹന വിൽപന വർധിപ്പിച്ച് എംജി മോട്ടോർസ് ഇന്ത്യ. 2021 സെപ്റ്റംബറിൽ 3,241 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചതെന്ന് വെള്ളിയാഴ്‌ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇത് കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തേക്കാൾ 28 ശതമാനം അധികമാണ്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ കമ്പനി 2,537 യൂണിറ്റുകളാണ് വിറ്റത്.

കമ്പനിയുടെ റിപ്പോർട് പ്രകാരം ഇലക്‌ട്രിക്‌ മോഡലായ MG-ZSന് തുടർച്ചയായ മൂന്നാം മാസത്തിലും ഉയർന്ന ഡിമാൻഡ് ഉണ്ടായി. സെപ്റ്റംബറിൽ മാത്രം 600ലധികം ബുക്കിംഗുകളാണ് ഈ മോഡലിന് ലഭിച്ചത്. അതേസമയം, ചിപ്പ് ക്ഷാമം ഉൽപാദന ശേഷിയെ ഗണ്യമായി ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട് ചൂണ്ടിക്കാട്ടുന്നു. ഉൽസവകാലം വരാനിരിക്കെ പുതിയ മോഡലായ എംജി ആസ്‌റ്റർ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

Read Also: പൃഥ്വിരാജ്- സുരാജ് ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സ്’ ബോളിവുഡിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE