ജനയുഗത്തെ വിമർശിച്ച സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിക്ക് എതിരെ നടപടി

By Staff Reporter, Malabar News
cpi-leader
കെകെ ശിവരാമൻ
Ajwa Travels

ഇടുക്കി: പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിനെതിരെ വിമര്‍ശനമുന്നയിച്ച സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടി. കെകെ ശിവരാമന് പരസ്യശാസന നല്‍കാന്‍ സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടിവില്‍ തീരുമാനമായി. ശ്രീനാരായണ ഗുരു ജയന്തി ദിനത്തില്‍ ജനയുഗം ഗുരുനിന്ദ നടത്തിയെന്നായിരുന്നു കെകെ ശിവരാമന്റെ വിമര്‍ശനം.

ശിവരാമന്‍ ഉയര്‍ത്തിയ വിമര്‍ശനത്തിന് മറുപടി നല്‍കാന്‍ പാര്‍ട്ടി കഴിഞ്ഞ ദിവസം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. മറുപടി തൃപ്‌തികരമല്ലാത്ത സാഹചര്യത്തിലാണ് പരസ്യശാസന നല്‍കാന്‍ തീരുമാനിച്ചത്. ഗുരുജയന്തി ദിനത്തില്‍ ജനയുഗം നല്‍കിയ വാര്‍ത്തയുടെ രീതി ഉയര്‍ത്തിക്കാട്ടി ശിവരാമന്‍ ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് വിമര്‍ശനം ഉന്നയിച്ചത്.

മറ്റ് പത്രങ്ങൾ ശ്രീനാരായണ ജയന്തിയുമായി ബന്ധപ്പെട്ട് അവരുടെ കാഴ്‌ചപ്പാട് ഉൾപ്പെടെ പ്രസിദ്ധീകരിച്ചു. എന്നാൽ ശ്രീനാരായണഗുരു ജയന്തിയുടെ പ്രാധാന്യം കണക്കിലെടുത്തുള്ള സമീപനം ജനയുഗത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഗുരുവിനെ അറിയാത്ത ഒരു എഡിറ്റോറിയൽ ബോർഡും മാനേജ്മെന്റും ജനയുഗത്തിന് ഭൂഷണമല്ലെന്നും ആയിരുന്നു കെകെ ശിവരാമന്റെ ആരോപണം.

Read Also: പാർട്ടിയിൽ പെരുമാറ്റ ചട്ടം, ഗ്രൂപ്പുകൾക്ക് നിരീക്ഷണം; കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE