നടി മഞ്‌ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ കേസ്

By Trainee Reporter, Malabar News
manju warrier
Ajwa Travels

കൊച്ചി: നടി മഞ്‌ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്‌തെന്നാണ് മഞ്‌ജു വാര്യരുടെ പരാതി. എളമക്കര പോലീസാണ് കേസ് എടുത്തത്.

ഭീഷണിപ്പെടുത്തൽ, ഐടി ആക്‌ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് എളമക്കര പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. അതേസമയം, യുവാവ് ഒരു സിനിമാ സംവിധായകൻ ആണെന്ന് സൂചനകളുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ വ്യക്‌തതയില്ല. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കേസിനെ ബാധിക്കുമെന്നതിനാലാണ് വിവരങ്ങൾ പോലീസ് പുറത്തു വിടാത്തത്.

Most Read: നിയന്ത്രണം; അഫ്‌ഗാനിസ്‌ഥാനിൽ സ്‌ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകില്ലെന്ന് താലിബാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE