ജാര്‍ഖണ്ഡിൽ അഡീഷനല്‍ ജില്ലാ ജഡ്ജി വാഹനമിടിച്ചു മരിച്ചു; അപകടം പ്രഭാത സവാരിക്കിടെ

By Syndicated , Malabar News
additional-district-judge-uttam-anand
ഉത്തം ആനന്ദ്
Ajwa Travels

റാഞ്ചി: പ്രഭാത സവാരിക്കിടെ അഡീഷനല്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലാ കോടതിക്ക് സമീപം രണ്‍ധീര്‍ വര്‍മ ചീക്കില്‍ വെച്ചാണ് സംഭവം. മജിസ്‌ട്രേറ്റ് കോളനിക്ക് സമീപത്ത് വെച്ച് ഇദ്ദേഹത്തെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധുക്കള്‍ എത്തിയാണ് ഇദ്ദേഹത്തെ തിരിച്ചറിഞ്ഞത്.

കേസുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടില്ല. അപകടമുണ്ടാക്കിയ വാഹനം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്‌തമാണെന്നും ഉടന്‍ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് ജാർഖണ്ഡ് ജുഡീഷ്യല്‍ സര്‍വീസ് അസോസിയേഷന്‍ ആവശ്യപ്പട്ടു.

Read also: ‘സാഹചര്യം പോലെ തീരുമാനിക്കും’; പ്രതിപക്ഷ മുന്നണിയെ ആരു നയിക്കുമെന്ന് പറയാനാവില്ലെന്ന് മമത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE