ജാർഖണ്ഡ് ജഡ്‌ജിയെ മനഃപൂർവം വാഹനം ഇടിപ്പിക്കുകയായിരുന്നു; സിബിഐ

By Desk Reporter, Malabar News
Jharkhand Judge Intentionally Hit By Truck
Ajwa Travels

ന്യൂഡെൽഹി: ജാർഖണ്ഡ് ജില്ലാ ജഡ്‌ജ്‌ ഉത്തം ആനന്ദിനെ മനഃപൂർവം വാഹനം ഇടിപ്പിക്കുകയായിരുന്നു എന്ന് സിബിഐ കോടതിയിൽ വ്യക്‌തമാക്കി. ഫോറൻസിക് റിപ്പോർട്ടുകളും ഫീൽഡ് അന്വേഷണവും സൂചിപ്പിക്കുന്നത് അതാണെന്നും സിബിഐ പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളും സംഭവ സ്‌ഥലത്ത് നടത്തിയ തെളിവെടുപ്പും കൊലപാതകത്തിന്റെ പുനരാവിഷ്‌കാരവും കരുതിക്കൂട്ടിയുള്ള കൊലപാതകത്തിലേക്കാണ് നയിക്കുന്നത്. തെളിവുകൾ പഠിക്കാൻ രാജ്യത്തുടനീളമുള്ള നാല് പ്രത്യേക ഫോറൻസിക് സംഘങ്ങളെ സിബിഐ നിയോഗിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.

കൂടാതെ, രണ്ട് പ്രതികളുടെ ബ്രെയിൻ മാപ്പിംഗും നുണപരിശോധനയും ഗുജറാത്തിലെ ഗാന്ധിനഗറിൽ നടത്തി. ഈ പരിശോധനകളുടെ റിപ്പോർട്ടുകളും പഠിച്ചുവരികയാണ്. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ വ്യക്‌തമാക്കി. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന സിബിഐയുടെ ജോയിന്റ് ഡയറക്‌ടറോട് ഇന്ന് ഹൈക്കോടതിയിൽ ഹാജരാകണമെന്ന് ജാർഖണ്ഡ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

Most Read:  സംസ്‌ഥാനത്ത് കോവിഡ് മരണപ്പട്ടിക സമഗ്രമായി പുതുക്കും; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE