കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വീണ്ടും റാഗിങ്; പരാതി നൽകി

By Team Member, Malabar News
Again Ragging Complaint At Kozhikode Govt Medical College
Ajwa Travels

കോഴിക്കോട്: ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വീണ്ടും റാഗിങ് നടന്നതായി പരാതി. കോളേജ് പ്രിൻസിപ്പലിനാണ് പരാതി നൽകിയിരിക്കുന്നത്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയെ അവസാന വർഷ വിദ്യാർഥികളായ രണ്ടു പേർ റാഗ് ചെയ്‌തെന്നാണ് പരാതിയിൽ വ്യക്‌തമാക്കുന്നത്‌.

പരാതി ലഭിച്ചതിന് പിന്നാലെ തുടർ നടപടികൾക്കായി ആന്റി റാഗിങ് കമ്മിറ്റി യോഗം ചേർന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഹോസ്‌റ്റലിൽ വച്ച് ഒന്നാം വർഷ വിദ്യാർഥിക്ക് നേരെ മർദ്ദനം ഉണ്ടായത്. റെക്കോഡ് എഴുതി തരണമെന്ന് വിദ്യാർഥിയോട് ആവശ്യപ്പെട്ടെങ്കിലും, അത് ചെയ്യാൻ വിദ്യാർഥി കൂട്ടാക്കിയില്ല. ഇതേ തുടർന്നാണ് അവസാന വർഷ വിദ്യാർഥികൾ മർദ്ദിച്ചത്.

തുടർന്ന് വൈസ് പ്രിൻസിപ്പൽ ഡോ. കെജി സജിത്ത് കുമാർ ഹോസ്‌റ്റലിലെത്തി വിവരങ്ങൾ അന്വേഷിച്ചു. കൂടാതെ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് വിദ്യാർഥിയുടെ രക്ഷിതാവ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 4 മാസം മുൻപ് കഴിഞ്ഞ മാർച്ചിൽ റാഗിങ് പരാതിയെ തുടർന്ന് 19 വിദ്യാർഥികളെ ക്ളാസിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഈ സംഭവവും ഉണ്ടായിരിക്കുന്നത്.

Read also: മത്തിക്ഷാമം രൂക്ഷം; സംസ്‌ഥാനത്ത് മത്തിക്ക് വില ഉയരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE