അഗ്‌നിപഥ് പ്രതിഷേധം; ഉത്തർപ്രദേശിൽ അറസ്‌റ്റിലായത് 1562 പേർ

By Staff Reporter, Malabar News
595 Trains Cancelled In India Due To The Agnipath Protest
Ajwa Travels

ലക്‌നൗ: അഗ്‌നിപഥിനെതിരായ പ്രതിഷേധത്തിൽ ഉത്തർപ്രദേശിൽ 1562 പേർ അറസ്‍റ്റിലായി. പ്രതിഷേധങ്ങളിലെ അക്രമ സംഭവങ്ങളിൽ 82 കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. തെലങ്കാനയിലെ സെക്കന്ദരാബാദിൽ നടന്ന അഗ്‌നിപഥ് പ്രതിഷേധങ്ങൾ ആസൂത്രിതമെന്ന് പോലീസ് റിപ്പോർട് പറയുന്നു. നേരത്തെ ബിഹാറിലും അഗ്‌നിപഥ് പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി ആളുകൾ അറസ്‌റ്റിലായിരുന്നു.

അതേസമയം, കേന്ദ്ര സർക്കാർ കൊണ്ടുവന്ന സൈനിക റിക്രൂട്മെന്റ് പദ്ധതിയായ അഗ്‌നിപഥിന് എതിരെ കോൺഗ്രസ് ആഹ്വാനം ചെയ്‌ത സത്യാഗ്രഹം നാളെ നടക്കും. സൈന്യത്തിന്റെ അച്ചടക്കം, ആത്‌മവിശ്വാസം എന്നിവയെ പ്രതികൂലമായും രാജ്യസുരക്ഷയെ അപടകരമായും ബാധിക്കുന്ന പദ്ധതിക്കെതിരെ സംസ്‌ഥാനത്തെ മുഴുവന്‍ അസംബ്‌ളി മണ്ഡലങ്ങളിലും സത്യാഗ്രഹ സമരം സംഘടിപ്പിക്കുമെന്നാണ് കെപിസിസി അറിയിച്ചത്.

Read Also: തോക്ക് നിയന്ത്രണ ബില്ലിൽ ഒപ്പിട്ട് യുഎസ് പ്രസിഡണ്ട്‌ ജോ ബൈഡൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE