പിഎസ്‌ജിയുമായുള്ള കരാർ ഉടൻ; മെസിക്ക് നാളെ പാരിസിൽ മെഡിക്കൽ

By News Desk, Malabar News
Ajwa Travels

ബാഴ്‌സലോണയിൽ നിന്ന് പടിയിറങ്ങിയ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി നാളെ ഫ്രഞ്ച് ക്‌ളബ്‌ പിഎസ്‌ജിയുടെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാകും. ഇതിനായി ഇന്നു രാത്രിയോ നാളെ പുലര്‍ച്ചെയോ താരം ബാഴ്‌സയില്‍ നിന്ന് പാരിസിലേക്ക് പറക്കുമെന്ന് പിഎസ്‌ജിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്‌തമാക്കി.

മെസിക്കായി മൂന്നു വര്‍ഷത്തെ കരാറാണ് പിഎസ്‌ജി തയ്യാറാക്കുന്നതെന്നും പ്രതിവര്‍ഷം 35 മില്യണ്‍ യൂറോ വീതം പ്രതിഫലം നല്‍കുമെന്നുമാണ് അനൗദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എത്രയും വേഗം കരാര്‍ പൂര്‍ത്തിയാക്കി മെസിയെ പുതിയ സീസണിലെ ആദ്യ ലീഗ് മൽസരത്തിന് മുൻപ് പിഎസ്‌ജി. കുപ്പായത്തില്‍ കളത്തിലിറക്കാനാണ് ക്‌ളബ് ലക്ഷ്യമിടുന്നത്. പിഎസ്‌ജിയില്‍ 19ആം നമ്പര്‍ ജഴ്‌സിയാകും മെസി അണിയുക.

ബാഴ്‌സയില്‍ 10ആം നമ്പര്‍ ജഴ്‌സിയായിരുന്നു മെസിയുടേത്. നിലവില്‍ പിഎസ്‌ജിയില്‍ നെയ്‌മറാണ് 10ആം നമ്പര്‍. തന്റെ ജഴ്‌സി നമ്പര്‍ മെസിക്ക് നല്‍കാന്‍ നെയ്‌മര്‍ നേരത്തെ തന്നെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തനിക്ക് 19ആം നമ്പര്‍ ജഴ്‌സി മതിയെന്നു മെസി വ്യക്‌തമാക്കിയതായി പിഎസ്‌ജി. വൃത്തങ്ങള്‍ അറിയിച്ചു.

മെസിയുടെ ട്രാന്‍സ്‌ഫര്‍ പ്രഖ്യാപിക്കാന്‍ ആയി വലിയ ഒരുക്കങ്ങള്‍ തന്നെ പിഎസ്‌ജി നടത്തുന്നുണ്ട്. ഓഗസ്‌റ്റ്‌ 10ലേക്ക് ഈഫല്‍ ടവര്‍ കാരണം വ്യക്‌തമാക്കാതെ പിഎസ്‌ജി റിസര്‍വ് ചെയ്‌തിരിക്കുകയാണ്. ഇതിനു മുൻപ് നെയ്‌മറിന്റെ വരവിനോട് അനുബന്ധിച്ചാണ് ഇങ്ങനെയൊരു ഒരുക്കം ക്‌ളബ് നടത്തിയത്. ലൈറ്റിങ്ങിലൂടെ നെയ്‌മറിന്റെ ചിത്രം ടവറില്‍ തെളിയിച്ചാണ് അന്ന് അവര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

Also Read: നീരജ് ചോപ്രയ്‌ക്ക് സമ്മാനമായി ഒരു കോടി രൂപ പ്രഖ്യാപിച്ച് ബിസിസിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE