കാര്‍ഷിക നിയമം; നിയമനിര്‍മാണം നടത്താന്‍ മുഖ്യമന്ത്രിമാര്‍ക്ക് സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശം

By News Desk, Malabar News
Sonia Gandhi
Sonia Gandhi
Ajwa Travels

ന്യൂ ഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമ നിര്‍മാണം നടത്താന്‍ സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് സോണിയ നിര്‍ദ്ദേശം നല്‍കിയത്.

ഇന്ത്യന്‍ ഭരണഘടനയുടെ 254 (2) അനുച്ഛേദ പ്രകാരം പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ക്കെതിരെ നിയമസഭക്ക് നിയമം പാസാക്കാന്‍ സാധിക്കും. ബിജെപി ഭരണമുള്ള സംസ്ഥാനങ്ങള്‍ യുപിഎ ഭരണകാലത്ത് പാസാക്കിയ ഭൂമിയേറ്റെടുക്കല്‍ നിയമത്തിനെതിരെ നിയമം പാസാക്കിയിരുന്നു. ഇതിനു പുറമേ, കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് അധികാരത്തില്‍ നിന്ന് വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ മുന്നോട്ട് വന്നിരുന്നു. ജി. മോഹന്‍ കുമാര്‍, സി.വി ആനന്ദ ബോസ്, ആര്‍.രാമചന്ദ്രന്‍ നായര്‍, എസ്.കൃഷ്ണകുമാര്‍, എസ്.അയ്യപ്പനായര്‍ എന്നിവരാണ് രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE