കാര്‍ഷിക ബില്‍; പഞ്ചാബില്‍ നിന്നും ‘കിസാന്‍ യാത്ര’ നടത്താന്‍ കോണ്‍ഗ്രസ്

By Staff Reporter, Malabar News
malabarnews-kisanyatra
Representational Image
Ajwa Travels

ന്യൂ ഡെല്‍ഹി: കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമാകുന്ന സാഹചര്യത്തില്‍ കിസാന്‍ യാത്ര നടത്താന്‍ ഒരുങ്ങി കോണ്‍ഗ്രസ്. പഞ്ചാബില്‍ നിന്നും ഡെല്‍ഹിയിലേക്ക് നടക്കുന്ന റാലിയില്‍ ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ നിരവധി ഗ്രാമങ്ങളിലൂടെയാവും പ്രതിഷേധ റാലി കടന്നുപോകുക.

പഞ്ചാബിലെ സംഗരൂര്‍ മുതല്‍ ഡെല്‍ഹി വരെയാണ് ജാഥ. സെപ്റ്റംബര്‍ 24 മുതല്‍ നവംബര്‍ 14 വരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് പാര്‍ട്ടി ആഹ്വാനം നടത്തിയിരുന്നു. ഈ ആഴ്‌ച ആരംഭിക്കുന്ന പ്രക്ഷോഭത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്റ്റോബർ 2ന് നിശ്ചയിച്ചിരുന്ന പരിപാടിയില്‍ മാറ്റമുണ്ടാവും എന്നാണ് സൂചനകള്‍. വരുന്ന ദിവസങ്ങളില്‍ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നതിനൊപ്പം കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്ന കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുകയാണ് പ്രക്ഷോഭത്തിന്റെ ലക്ഷ്യം.

Read Also: ദേശീയ വിദ്യാഭ്യാസ നയം; നടത്തിപ്പ് രൂപരേഖ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE