കാര്‍ഷിക ബില്‍; ശിരോമണി അകാലിദള്‍ പ്രതിനിധികള്‍ രാഷ്‍ട്രപതിയെ സന്ദര്‍ശിച്ചു

By Staff Reporter, Malabar News
Sukhbir-Singh-Badal-malabarnews
Representational Image
Ajwa Travels

ന്യൂ ഡെല്‍ഹി: കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസ്സാക്കിയ സാഹചര്യത്തില്‍ ശിരോമണി അകാലിദള്‍ (എസ്എഡി) പ്രതിനിധികള്‍ രാഷ്‍ട്രപതിയെ കണ്ടു. ബില്ലുകള്‍ക്ക് അന്തിമ അനുമതി നല്‍കരുതെന്ന് രാഷ്‍ട്രപതിയോട് സംഘം ആവശ്യപ്പെട്ടു. എന്‍ഡിഎയിലെ സഖ്യകക്ഷിയായിരുന്നു ശിരോമണി അകാലിദള്‍. നിര്‍ബന്ധ ബുദ്ധിയോടെ പാര്‍ലമെന്റില്‍ പാസ്സാക്കിയ ബില്‍ തിരിച്ചയക്കണമെന്ന് രാഷ്‍ട്രപതിയോട് അഭ്യര്‍ത്ഥിച്ചതായി എസ്എഡി നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു.

രാഷ്‍ട്രപതിക്ക് ബില്ലിനെ സംബന്ധിച്ചുള്ള പരാതികള്‍ അടങ്ങിയ നിവേദനവും ഇവര്‍ സമര്‍പ്പിച്ചു. എസ്എഡിയുടെ കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബില്‍ പാസ്സാക്കുന്നതില്‍ പ്രതിഷേധിച്ച് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ പരസ്യമായ എതിര്‍പ്പുമായി എസ്എഡി നേതൃത്വവും രംഗത്തെത്തി.

ദീര്‍ഘകാലമായി എന്‍ഡിഎയില്‍ സഖ്യകക്ഷിയായിരുന്ന എസ്എഡിയുടെ പിന്തുണ ഇല്ലാതെ തന്നെ ബിജെപി പാര്‍ലമെന്റില്‍ ബില്‍ പാസ്സാക്കി. അധികം വൈകാതെ തന്നെ രാഷ്‍ട്രപതിയും ബില്ലില്‍ ഒപ്പുവെക്കുമെന്നാണ് സൂചനകള്‍.

Related News: ‘വിളകളെക്കുറിച്ച് അറിവില്ലാത്ത മോദി കർഷകർക്ക് വേണ്ടി എന്ത് ചെയ്യാനാണ്’? 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE