തമിഴ്‌നാട്ടിൽ വസ്‍ത്രങ്ങൾ കഴുകി എഐഎഡിഎംകെ; വാഷിംഗ് മെഷീനുകൾ നൽകുമെന്ന് വാഗ്‌ദാനം

By Staff Reporter, Malabar News
aiadmk
Ajwa Travels

നാഗപട്ടണം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ആകർഷിക്കാൻ വേറിട്ട മാർഗം തേടി അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴഗം(എഐഎഡിഎംകെ) സ്‌ഥാനാർഥി തങ്ക കതിരവൻ. വസ്‍ത്രങ്ങൾ കഴുകാൻ എത്തിയ സ്‍ത്രീയോടൊപ്പം ചേർന്ന് സ്‌ഥാനാർഥിയും ആ ജോലി പങ്കിട്ടു.

നാഗൂരിൽ പ്രചാരണത്തിനിടെ ആണ് പ്രദേശത്തെ ഒരു സ്‍ത്രീയോടൊപ്പം ഇരുന്ന് സ്‌ഥാനാർഥിയും വസ്‍ത്രങ്ങൾ കഴുകിയത്. പാർട്ടിയിലെ മറ്റ് നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

തിരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും അധികാരത്തിൽ എത്തിയാൽ സർക്കാർ സൗജന്യമായി വാഷിംഗ് മെഷീനുകൾ നൽകുമെന്നും കതിരവൻ പറഞ്ഞു.

Read Also: ബിഹാറിൽ ആർജെഡി മാർച്ച് അക്രമാസക്‌തമായി; തേജസ്വിയും തേജ് പ്രതാപും അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE