സന്ദര്‍ശക വിസക്കാര്‍ക്ക് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാമെന്ന അറിയിപ്പ് പിന്‍വലിച്ചു

By News Desk, Malabar News
air arabia emergency landing
Ajwa Travels

ഷാര്‍ജ: ഷാര്‍ജയിലേക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള നാല് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് യാത്ര ചെയ്യാമെന്ന അറിയിപ്പ് പിന്‍വലിച്ചു. ഷാര്‍ജ ആസ്‌ഥാനമായുള്ള വിമാനക്കമ്പനിയായ എയര്‍ അറേബ്യയാണ് നേരത്തെ തങ്ങളുടെ വെബ്‍സൈറ്റില്‍ ഇത്തരത്തിലൊരു അറിയിപ്പ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു.

ഇന്ത്യയ്‌ക്ക്‌ പുറമെ പാകിസ്‌ഥാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും സന്ദര്‍ശക വിസകളില്‍ മുന്‍കൂര്‍ അനുമതിയുടെയോ രജിസ്‍ട്രേഷന്റെയോ ആവശ്യമില്ലാതെ ഷാര്‍ജയിലേക്ക് വരാം, യാത്രക്കാരുടെ കോവിഡ് വാക്‌സിനേഷന്‍ യാത്രാ നിബന്ധനയായി പരിശോധിക്കില്ല എന്നിങ്ങനെയാണ് നേരത്തെ അറിയിപ്പില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് പിന്നീട് വെബ്‍സൈറ്റില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു.

National News: യുപി തിരഞ്ഞെടുപ്പ്; കർഷകരെ ‘ചാക്കിട്ടു പിടിക്കാൻ’ യോഗിയുടെ പ്രഖ്യാപനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE