ലഖ്‌നൗ: നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കർഷകരെ ഒപ്പം നിർത്താനുള്ള തന്ത്രങ്ങൾ മെനഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കർഷകർക്ക് അനുകൂലമാകുന്ന പ്രഖ്യാപനങ്ങൾ നടത്തിയാണ് യോഗിയുടെ നീക്കം. കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്നും വൈദ്യുതി ബില്‍ കുടിശികയില്‍ പലിശയിളവിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി അവതരിപ്പിക്കുമെന്നും യോഗി സർക്കാർ പ്രഖ്യാപിച്ചു.
വൈദ്യുതി ബില്ലില്‍ കുടിശികയുള്ളതിന്റെ പേരിൽ കർഷകർക്ക് വൈദ്യുതി മുടങ്ങില്ല. കരിമ്പിന്റെ വില വര്‍ധിപ്പിക്കും. ഓഹരി ഉടമകളുമായി ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. 2010 മുതലുള്ള കരിമ്പിന്റെ കുടിശിക സര്‍ക്കാര്‍ നൽകും. അടുത്ത വിളവെടുപ്പ് സീസണു മുമ്പ് തന്നെ എല്ലാ കുടിശികയും വീട്ടുമെന്നും യോഗി ആദിത്യനാഥ് വാഗ്‌ദാനം നൽകുന്നു. സംസ്‌ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലുള്ള പഞ്ചസാര മില്ലുകള്‍ ഒക്‌ടോബർ 20 മുതലും കിഴക്കന്‍ മേഖലയിലുള്ള മില്ലുകള്‍ ഒക്‌ടോബർ 25 മുതലും പ്രവര്‍ത്തനം തുടങ്ങുമെന്നും യോഗി സർക്കാർ പ്രഖ്യാപിച്ചു.
വൈക്കോല്‍ കത്തിച്ചതിനു കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കും. അവരില്‍നിന്ന് പിഴയായി ഈടാക്കിയ തുക തിരികെ നല്‍കുമെന്നും കര്‍ഷക നേതാക്കളുമായി യോഗി ആദിത്യനാഥ് നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
Most Read: സംസ്‌ഥാനത്തിന് 6.55 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി