തിരുവനന്തപുരം: സംസ്‌ഥാനത്തിന് 6,55,070 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 4,65,000 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,90,070 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്.
തിരുവനന്തപുരം 1,57,500 ഡോസ്, എറണാകുളം 1,83,000 ഡോസ്, കോഴിക്കോട് 1,24,500 ഡോസ് എന്നിങ്ങനെ കോവിഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരം 30,500 ഡോസ്, എറണാകുളം 35,450 ഡോസ്, കോഴിക്കോട് 1,24,120 ഡോസ് എന്നിങ്ങനെ കോവാക്‌സിനുമാണ് എത്തിയത്.
സംസ്‌ഥാനത്തെ വാക്‌സിനേഷന്‍ യജ്‌ഞത്തിന്റെ ഭാഗമായി ഇന്ന് 2,47,451 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1,158 സര്‍ക്കാര്‍ കേന്ദ്രങ്ങളും 378 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പടെ 1,536 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഇന്നുണ്ടായിരുന്നത്.
അതേസമയം സംസ്‌ഥാനത്തെ 2 കോടിയിലധികം ജനങ്ങള്‍ക്ക് (2,00,04,196) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി അറിയിച്ചു. കോവിഡിനെതിരായി പോരാട്ടത്തിൽ സംസ്‌ഥാനം വലിയ പോരാട്ടം നടത്തുമ്പോള്‍ ഈ നേട്ടം ഏറെ ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.
Most Read: ‘ശക്‌തമായ നടപടിയുണ്ടാകും’; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമങ്ങളിൽ മുഖ്യമന്ത്രി