ഇന്ത്യ-ഖത്തർ വിമാന സർവീസുകൾ വർധിപ്പിക്കാൻ ഒരുങ്ങി എയർ ഇന്ത്യ

By Staff Reporter, Malabar News
Air India -qatar flight service
Ajwa Travels

ദോഹ: ഇന്ത്യ-ഖത്തര്‍ റൂട്ടില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ വർധിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ. ഓഗസ്‌റ്റ് ഒന്ന് മുതല്‍ ഒക്‌ടോബര്‍ 29 വരെ മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നീ നഗരങ്ങളിലേക്കാണ് ആഴ്‌ചയില്‍ രണ്ട് സര്‍വീസുകള്‍ കൂടി വര്‍ധിപ്പിക്കുന്നതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. നിലവിലെ സര്‍വീസുകള്‍ക്ക് പുറമെയാണ് അടുത്ത മാസം മുതലുള്ള അധിക സര്‍വീസുകള്‍.

ടിക്കറ്റ് ബുക്കിംഗ് എയര്‍ ഇന്ത്യ വെബ്‌സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ദോഹ-കൊച്ചി സര്‍വീസുകള്‍ ചൊവ്വാഴ്‌ചയും വ്യാഴാഴ്‌ചയുമാണ്. കൊച്ചിയിൽ നിന്ന് തിരികെ ദോഹയിലേക്ക് ബുധനാഴ്‌ചയും വെള്ളിയാഴ്‌ചയും സർവീസുണ്ട്.

മൂന്ന് സെക്‌ടറുകളിലേക്കും 450 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ കാണിക്കുന്നത്. ഖത്തറില്‍ ഓണ്‍ അറൈവല്‍ വിസ പ്രാബല്യത്തില്‍ വന്നതോടെ സൗദി, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ദോഹ വഴി പോകാനുള്ള യാത്രക്കാരുടെ തിരക്ക് കൂടിയ സാഹചര്യത്തിലാണ് സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത്.

Read Also: തമിഴ് ആന്തോളജി സീരീസ് ‘നവരസ’യുടെ ട്രെയ്‌ലർ പുറത്തുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE