ഡെൽഹിയിലെ വായു ഗുണ നിലവാരം അതീവ ഗുരുതരാവസ്‌ഥയിൽ

By Staff Reporter, Malabar News
air-quality-delhi
Ajwa Travels

ന്യൂഡെൽഹി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ശൈത്യ തരംഗം അവസാനിച്ചതിന് പിന്നാലെ ഡെൽഹിയിലെ വായു മലിനീകരണ തോത് ഉയർന്നു. ഇവിടെ അന്തരീക്ഷ വായു ഗുണനിലവാരം അതീവ ഗുരുതരാവസ്‌ഥയിൽ തുടരുകയാണ്. ശൈത്യ തരംഗം അവസാനിച്ചെങ്കിലും ഉത്തരേന്ത്യ ഇപ്പോഴും തണുപ്പിന്റെ പിടിയിൽ തന്നെയാണ്. ജനുവരി 5 വരെ മറ്റൊരു ശൈത്യ തരംഗത്തിന്ന് സാധ്യത ഇല്ലെന്ന് ഐഎംഡി പ്രവചിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. ഇതിന് പിന്നാലെയാണ് രാജ്യ തലസ്‌ഥാനത്തെ അന്തരീക്ഷ വായു ഗുണനിലവാരം വീണ്ടും മോശമായത്. അന്തരീക്ഷ വായുഗുണ നിലവാര സൂചിക 430ലേക്ക് താഴ്ന്ന് അതീവ ഗുരുതരാവസ്‌ഥയിലേക്ക് എത്തി. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡെൽഹിയിലെ കാഴ്‌ച പരിധി ഒരു കിലോമീറ്ററിൽ താഴെ ആയിട്ടുണ്ട്.

Read Also: കിഴക്കമ്പലം ആക്രമണം; നിലവിൽ പ്രദേശത്ത് സ്‌ഥിതി ശാന്തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE