‘മോദി നല്ല നടൻ’; പ്രധാനമന്ത്രിയുടെ ശരണം വിളിയിൽ പ്രതികരിച്ച് എകെ ആന്റണി

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ശരണം വിളി ജനങ്ങളെ കബളിപ്പിക്കാനാണെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നും ചെയ്‌തില്ല. നല്ല നടനാണ് മോദി. മോദിയുടെ കാപട്യം ജനങ്ങൾക്ക് ബോധ്യപ്പെട്ടെന്നും ആന്റണി കുറ്റപ്പെടുത്തി.

മോദിയും അമിത് ഷായും ശ്രമിക്കുന്നത് കോൺഗ്രസ് മുക്‌ത ഭാരതത്തിനാണ്. കോൺഗ്രസ് വരാതിരിക്കാൻ കടുത്ത മൽസരം നടക്കുന്നിടത്ത് ബിജെപി വോട്ട് എൽഡിഎഫിന് നൽകും. ആ ചതി തടയാൻ യുഡിഎഫ് പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും എകെ ആന്റണി ആവശ്യപ്പെട്ടു.

ഭരണമാറ്റത്തിന്റെ ശക്‌തമായ കാറ്റ് കേരളത്തിൽ വീശുന്നുണ്ട്. ആ കാറ്റിൽ പിണറായി ഭരണം ആടിയുലയും. യുഡിഎഫ് തിരിച്ച് വരുമെന്നും എകെ ആന്റണി പറഞ്ഞു.

Also Read: കോവിഡ് വാക്‌സിൻ; ആരോഗ്യ പ്രവർത്തകരുടെ രജിസ്‌ട്രേഷൻ നിർത്തിവെക്കാൻ നിർദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE