ഇനി പ്രവർത്തനം കേരളത്തിൽ; എകെ ആന്റണി നാളെ സംസ്‌ഥാനത്ത് എത്തും

By Desk Reporter, Malabar News
AK Antony will arrive in Kerala tomorrow
Ajwa Travels

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി ഡെൽഹി വിടുന്നു. അദ്ദേഹം ഇനി മുതൽ കേരളത്തിൽ പ്രവർത്തിക്കും. നാളെ കേരളത്തിലേക്ക് മടങ്ങുമെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നെഹ്റു കുടുംബത്തിന് പ്രാമുഖ്യമില്ലാതെ കോൺഗ്രസ് ഇല്ല. നെഹ്റു കുടുംബം ഇല്ലാതെ രാജ്യത്ത് പ്രതിപക്ഷം ഇല്ല. നെഹ്റു കുടുംബം അനിവാര്യമാണ്. കോൺഗ്രസിന്റെ തിരിച്ചുവരവിൽ പ്രതീക്ഷ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡെൽഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എകെ ആന്റണി കേരളത്തിലേക്കുള്ള മടക്കം പ്രഖ്യാപിച്ചത്. ഭാവികാര്യങ്ങള്‍ നാട്ടിലെത്തി ആലോചിക്കും. അടുത്ത ആളുകളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഇത് സംബന്ധിച്ച മറ്റ് തീരുമാനങ്ങള്‍ ഉണ്ടാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രായം വേഗം കുറക്കും, പഴയ വേഗത്തില്‍ സഞ്ചരിക്കാനാവുന്നില്ല. എന്നാല്‍ പാര്‍ട്ടി അനുവദിക്കുന്നത് വരെ ഇന്ദിരാ ഭവനിലെ ഓഫിസ് മുറിയില്‍ താനുണ്ടാവും എന്നും ആന്റണി വ്യക്‌തമാക്കി.

Most Read:  ശ്രീനിവാസൻ വധക്കേസ്; തെളിവെടുപ്പിനിടെ യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE