എകെ മുസ്‌തഫ സാമൂഹ്യ സേവന രംഗത്തെ വേറിട്ട വ്യക്‌തിത്വം; ഇടി മുഹമ്മദ് ബഷീർ എംപി

By Desk Reporter, Malabar News
AK Musthafa Award

പൊന്നാനി: എകെ മുസ്‌തഫ സാമൂഹ്യ സേവന രംഗത്തെ വേറിട്ട വ്യക്‌തിത്വമാണെന്നും അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്‌ടം തന്നെയാണെന്നും ഇടി മുഹമ്മദ് ബഷീർ എംപി.

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) സംഘടിപ്പിച്ച പുരസ്‌കാര സമർപ്പണവും അനുസ്‌മരണ സംഗമവും ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ചമ്രവട്ടം ജംഗ്ഷൻ പാലക്കൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രഥമ ‘എകെ മുസ്‌തഫ’ സാമൂഹ്യസേവന പ്രതിഭാ പുരസ്‌കാരം മുസ്‌തഫയുടെ മാതാവ് മറിയുമ്മയിൽ നിന്ന് നജീബ് കുറ്റിപ്പുറം ഏറ്റുവാങ്ങി.

നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അവാർഡ് ജേതാവ് നജീബ് കുറ്റിപ്പുറത്തിനെ പൊന്നാട അണിയിച്ചു. നഗരസഭ ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ പ്രശസ്‌തി പത്രവും, പുരസ്‌കാര ജേതാവിന് യുഎഇ കമ്മിറ്റി നൽകുന്ന ക്യാഷ് അവാർഡ് PCWF യുഎഇ സെൻട്രൽ കമ്മിറ്റി ട്രെഷറർ പിഎ അബ്‌ദുൽ അസീസും കൈമാറി.

‘ഓർമ്മയിലെ എകെ മുസ്‌തഫ’ എന്ന പേരിൽ PCWF ഖത്തർ കമ്മിറ്റി പുറത്തിറക്കിയ സപ്ളിമെന്റ എക്‌സ് എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സി ഹരിദാസ് നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യതിനു നൽകി പ്രകാശനം ചെയ്‌തു. ചടങ്ങിൽ PCWF ഗ്ളോബൽ കമ്മിറ്റി ഉപാധ്യക്ഷൻ പി കോയക്കുട്ടി മാസ്‌റ്റർ അധ്യക്ഷത വഹിച്ചു. അവാർഡ് കമ്മിറ്റി ചെയർമാൻ ഇബ്‌റാഹിം മാളിയേക്കൽ അനുസ്‌മരണ പ്രഭാഷണവും, നഗരസഭാ ചെയർമാൻ ആറ്റുപുറം ശിവദാസൻ ഉപഹാര സമർപ്പണ പ്രഭാഷണവും നടത്തി.

മനുഷ്യ മനസുകളെ കീഴടക്കിയ അരുതായ്‌മകളെ ശുദ്ധികലശം നടത്താൻ ചുറ്റുമുള്ളതിലേക്ക് കണ്ണോടിക്കണമെന്നും അശരണരെ തലോടുന്നത് തന്നെ ഏറ്റവും നല്ല സാമുഹ്യ പ്രവർത്തനമാണെന്നും അവാർഡ് ജേതാവ് നജീബ് കുറ്റിപ്പുറം മറുപടി പ്രസംഗത്തിൽ പറഞ്ഞു.

ജൂറി അംഗവും മാദ്ധ്യമ പ്രവർത്തകനുമായ കെവി നദീർ, ബീകുട്ടി ടീച്ചർ, പിഎ അബ്‌ദുൽ അസീസ് (യുഎഇ), ഹാഷിം (കുവൈറ്റ്), അനസ്‌കോയ (ഒമാൻ), ആബിദ് തങ്ങൾ (ഖത്തർ), അഷ്റഫ് നൈതല്ലൂർ (സൗദി) മുസ്‌തഫ കൊളക്കാട് (ബഹ്റൈൻ) തുടങ്ങിയവർ ആശംസകൾ നേർന്നു. PCWF ഗ്ളോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് സ്വാഗതവും, ഗ്ളോബൽ കമ്മിറ്റി വനിതാ വിഭാഗം പ്രസിഡണ്ട് ടി മുനീറ നന്ദിയും പറഞ്ഞു.

Most Read: ഭൂമിക്കടിയില്‍ സരയൂ നദീ പ്രവാഹം; രാമക്ഷേത്ര നിര്‍മാണം ആശങ്കയില്‍ 

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE