ശശീന്ദ്രന് പാർട്ടിയുടെ പൂർണ പിന്തുണ; ടിപി പീതാംബരൻ

By Staff Reporter, Malabar News
malabarnews-AK-SASEENDRAN
AK Saseendran
Ajwa Travels

കൊച്ചി: എകെ ശശീന്ദ്രന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് എന്‍സിപി സംസ്‌ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്‌റ്റര്‍. പരാതി ഒതുക്കി തീര്‍ക്കാന്‍ ശശീന്ദ്രന്‍ ഇടപെട്ടിട്ടില്ല എന്നാണ് പാര്‍ട്ടിയുടെ നിലപാട്.

ശശീന്ദ്രൻ പാര്‍ട്ടിയുടെ വിഷയത്തില്‍ ഇടപെടുകയാണ് ചെയ്‌തതെന്നും, മന്ത്രിസ്‌ഥാനം രാജിവക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും പീതാംബരന്‍ മാസ്‌റ്റർ പറഞ്ഞു. അതേസമയം പാര്‍ട്ടിക്കുള്ളിൽ മന്ത്രി വിഷയത്തോട് പ്രതികരിച്ച രീതി ശരിയായില്ലെന്ന അഭിപ്രായമുള്ളവരുമുണ്ട്.

വിവാദത്തില്‍ എകെ ശശീന്ദ്രന്‍ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് എന്‍സിപി നേതാവ് പിസി ചാക്കോയും പ്രതികരിച്ചു. വിഷയം അന്വേഷിക്കാന്‍ രണ്ട് സംസ്‌ഥാന ജനറല്‍ സെക്രട്ടറിമാരെ കൊല്ലത്തേക്ക് അയച്ചിട്ടുണ്ട്.

അവര്‍ അവിടെ പോയി ബന്ധപ്പെട്ടവരെ കണ്ട് റിപ്പോര്‍ട് സമര്‍പ്പിക്കും. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരുടെ കാര്യത്തിൽ ശക്‌തമായ നടപടിയുണ്ടാകുമെന്നും പിസി ചാക്കോ പറഞ്ഞു.

Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ജോയിന്റ് രജിസ്ട്രാർ റിപ്പോർട് സമർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE