വേണ്ടത്ര സൗകര്യങ്ങൾ ഇല്ല; പോസ്‌റ്റൽ വോട്ട് സംവിധാനത്തിന് എതിരെ പരാതി

By Team Member, Malabar News
postal vote
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദ്യോഗസ്‌ഥർക്കായുള്ള പോസ്‌റ്റൽ വോട്ട് സംവിധാനത്തിൽ പാളിച്ചകൾ ഉണ്ടെന്ന പരാതികൾ രൂക്ഷമാകുന്നു. പോസ്‌റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനായി വേണ്ടത്ര സൗകര്യങ്ങൾ സംസ്‌ഥാനത്ത് ഒരുക്കിയിട്ടില്ലെന്നാണ് പരാതി ഉയരുന്നത്.

സംസ്‌ഥാനത്ത് പോസ്‌റ്റൽ വോട്ട് രേഖപ്പെടുത്താനുള്ള ഉദ്യോഗസ്‌ഥരുടെ എണ്ണത്തിന് അനുസരിച്ച് ബൂത്തുകൾ ക്രമീകരിച്ചിട്ടില്ലെന്നും, വേണ്ടത്ര ഉദ്യോഗസ്‌ഥരെ ബൂത്തുകളിൽ നിയമിച്ചിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്. മിക്ക മണ്ഡലങ്ങളിലും ഒരു ബൂത്ത് മാത്രം പോസ്‌റ്റൽ വോട്ട് ചെയ്യാനായി ഉള്ളതിനാൽ വോട്ട് രേഖപ്പെടുത്താന്‍ മണിക്കൂറുകളാണ് ഉദ്യോഗസ്‌ഥർ കാത്തിരിക്കുന്നത്. ഇതോടെ കാത്തുനിന്നു മടുത്തവരും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അടിയന്തരമായി പോകേണ്ടവരും വോട്ട് ചെയ്യാതെ മടങ്ങിയിട്ടുണ്ട്.

ഭൂരിപക്ഷം മണ്ഡലങ്ങളിലും വേണ്ടത്ര ക്രമീകരണങ്ങൾ ഇല്ലാതെ പോസ്‌റ്റൽ വോട്ടിന് സൗകര്യം ഒരുക്കിയിരിക്കുന്നതിനാൽ വോട്ടെടുപ്പ് അനന്തമായി വൈകുന്ന അവസ്‌ഥയാണുള്ളത്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് സമയബന്ധിതമായി പ്രശ്‌നം പരിഹരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറാകുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

Read also : 11 സംസ്‌ഥാനങ്ങൾ ആശങ്ക ഉയർത്തുന്നു; കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE