ന്യൂഡെൽഹി: സാങ്കേതിക തടസത്തെ തുടർന്ന് വിസ്‌താരയുടെ വിമാനം ഡെൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിംഗ് നടത്തി. അമൃത്‌സറിലേക്ക് യാത്ര തിരിച്ച വിമാനമാണ് അടിയന്തിര ലാൻഡിംഗ് നടത്തിയത്. 146 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
വിമാനം പറന്നുയർന്ന് അധികം വൈകാതെ തന്നെ സാങ്കേതിക തടസം തിരിച്ചറിഞ്ഞതോടെ പൈലറ്റ് വിമാനത്താവള അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് അടിയന്തിര ലാൻഡിംഗ് നടത്തിയത്.
വിമാനത്താവള അധികൃതർ എത്തി തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ വ്യക്‌തമാക്കി.
Read also: കോവിഡ് പരിശോധനാ നിരക്ക് കുറച്ച നടപടി; ലാബുടമകൾ ഹൈക്കോടതിയിൽ