കോവിഡ് പരിശോധനാ നിരക്ക് കുറച്ച നടപടി; ലാബുടമകൾ ഹൈക്കോടതിയിൽ

By News Bureau, Malabar News
Kerala High Court-covid test
Ajwa Travels

കൊച്ചി: കൊവിഡ് പരിശോധന നിരക്കുകൾ കുറച്ചതിനെതിരെ ലാബ് ഉടമകൾ നൽകിയ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. രണ്ടാഴ്‌ചക്കകം ഹരജിയിൽ വിശദമായ എതിർ സത്യവാങ്മൂലം നൽകാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി. മാർച്ച് മൂന്നിന് ഹരജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ഏകപക്ഷീയമായി നിരക്കുകൾ കുറച്ച സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ലാബ് ഉടമകൾ കോടതിയെ സമീപിച്ചത്. പുതുക്കിയ നിരക്കനുസരിച്ച് പരിശോധനകൾ നടത്തുന്നത് പ്രായോഗികമല്ല എന്നാണ് ലാബ് ഉടമകളുടെ വാദം.

ആർടിപിസിആറിന് 300 രൂപയും ആന്റിജന് 100 രൂപയുമാണ് സർക്കാർ പുതുക്കി നിശ്‌ചയിച്ച നിരക്ക്. തങ്ങളുടെ ഭാഗം കേൾക്കാതെ ഏകപക്ഷീയമായാണ് സർക്കാർ നിരക്ക് കുറച്ചതെന്ന് ലാബ് ഉടമകൾ ഹരജിയിൽ പറയുന്നു.

അതേസമയം നിരക്ക് കുറക്കാൻ സർക്കാറിന് അധികാരമുണ്ടെന്ന് സംസ്‌ഥാന സർക്കാരിനുവേണ്ടി നേരത്തെ അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിവിധ പരിശോധനകൾക്ക് ലാബുകൾ അമിത ചാർജ് ഈടാക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാർ നടപടിയെന്നും അഡ്വക്കറ്റ് ജനറൽ വ്യക്‌തമാക്കി.

Most Read: ഹിജാബ് നിരോധനം; പ്രതിഷേധം തുടരുന്നു, ഹുബ്ളിയില്‍ നിരോധനാജ്‌ഞ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE