ഹുബ്ളി: ഹിജാബ് വിവാദം പുകയുന്ന കർണാടകയിലെ ഹുബ്ളി ജില്ലയില്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. മുഴുവൻ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെയും 200 മീറ്റർ പരിധിയില്‍ നിയന്ത്രണമുണ്ടാവുമെന്ന് സർക്കാർ വ്യക്‌തമാക്കി.
ഹിജാബ് വിവാദത്തില്‍ കര്‍ണാടകയില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ ഇന്നും വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. ഇതോടെ വിദ്യാര്‍ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്നാണ് നിരോധനാജ്‌ഞ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയോടെ കേസ് കോടതി വീണ്ടും പരിഗണിക്കും. അതേസമയം ഹുബ്ളിയിലെ മുഴുവൻ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ പരിസരത്തും നിരോധനാജ്‌ഞ ബാധകമാവുമെന്ന് അധികൃതർ അറിയിച്ചു. വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ പരിസരത്ത് ആൾക്കൂട്ടം പാടില്ലെന്നും പ്രതിഷേധങ്ങൾ അനുവദിക്കില്ലെന്നും അധികൃതർ വ്യക്‌തമാക്കി.
Most Read: വിവാഹേതര ബന്ധം ജോലിയിൽനിന്ന് പിരിച്ചുവിടാനുള്ള കാരണമല്ല; ഗുജറാത്ത് ഹൈക്കോടതി