ബേപ്പൂരിലെ കോവിഡ് പ്രതിരോധത്തിന് ഓക്‌സിജൻ ആംബുലൻസ് സമ്മാനിച്ച് ഫാറൂഖ് കോളേജിലെ പൂര്‍വ വിദ്യാർഥികൾ

By Desk Reporter, Malabar News
Ajwa Travels

കോഴിക്കോട്: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കൂടുതലുള്ള ജില്ലകളിൽ ഒന്നായ കോഴിക്കോട് പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ ബേപ്പൂരിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓക്‌സിജൻ ആംബുലൻസ് നൽകി മാതൃക തീർക്കുകയാണ് ഫാറൂഖ് കോളേജിലെ പൂര്‍വ വിദ്യാർഥികൾ.

ഫാറൂഖ് കോളേജ് ഓള്‍ഡ് സ്‌റ്റുഡന്റ് അസോസിയേഷന്‍ (ഫോസ) ബേപ്പൂരിനായി കോവിഡ് പ്രതിരോധ പ്രോജക്റ്റിലേക്ക് ആംബുലന്‍സ് സമ്മാനിച്ച വിവരം ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ നിയുക്‌ത എംഎല്‍എ പിഎ മുഹമ്മദ് റിയാസാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഫാറൂഖ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയായ മുഹമ്മദ് റിയാസ്, ഫാറൂഖ് കോളേജ് ഓള്‍ഡ് സ്‌റ്റുഡന്റ് അസോസിയേഷന് നന്ദിയറിയിച്ചു. കോളേജ് യൂണിയന്‍ മുന്‍ ഭാരവാഹി കൂടിയാണ് മുഹമ്മദ് റിയാസ്‌.

Also Read:  ലോക്ക്ഡൗൺ മൂന്നാം ദിവസത്തിലേക്ക്; പരിശോധന കർശനമാക്കാൻ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE