പെരുമാറ്റച്ചട്ടം ഭേദഗതി; സാമൂഹിക മാദ്ധ്യമങ്ങളിൽ സർക്കാരിനെ വിമർശിച്ചാൽ പണിപോകും

സാമൂഹിക മാദ്ധ്യമങ്ങളിൽ സർക്കാരിനെ വിമർശിച്ചു സർക്കാർ ജീവനക്കാർ തന്നെ രംഗത്തെത്തിയതോടെയാണ് ചട്ടം ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്. ചട്ടം ഭേദഗതി ചെയ്‌താൽ ജീവനക്കാരെ പിരിച്ചു വിടുന്നതടക്കമുള്ള നടപടികളിലേക്ക് സർക്കാരിന് എളുപ്പത്തിൽ കടക്കാനാകും.

By Trainee Reporter, Malabar News
Chief Minister Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: സാമൂഹിക മാദ്ധ്യമങ്ങളിൽ ജീവനക്കാരുടെ ഇടപെടലുകൾ കൂടിയതോടെ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാൻ തീരുമാനിച്ച് സംസ്‌ഥാന സർക്കാർ. സാമൂഹിക മാദ്ധ്യമങ്ങളിൽ സർക്കാരിനെ വിമർശിക്കുന്ന ജീവനക്കാരെ പിടികൂടാനാണ് പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നത്. സൈബർ നിയമങ്ങൾ ഉൾപ്പെടുത്തിയുള്ള ഭേദഗതി നിർദ്ദേശം ഉൾപ്പെടുന്ന ഫയൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

കാലം മാറുന്നതിനനുസരിച്ചു ജീവനക്കാരുടെ പെരുമാറ്റച്ചട്ടവും ഭേദഗതി ചെയ്യാനാണ് സർക്കാർ തീരുമാനം. സാമൂഹിക മാദ്ധ്യമങ്ങളിൽ സർക്കാരിനെ വിമർശിച്ചു സർക്കാർ ജീവനക്കാർ തന്നെ രംഗത്തെത്തിയതോടെയാണ് ചട്ടം ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്. 1968ൽ ആണ് സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നത്.

എന്നാൽ, അന്നത്തെ നിയമത്തിൽ സൈബർ നിയമങ്ങൾ ഉൾപ്പെട്ടിരുന്നില്ല. നിലവിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ ജീവനക്കാർ വിമർശിക്കുന്നത് പിടികൂടിയാൽ നിയമത്തിന്റെ പഴുതുപയോഗിച്ചു രക്ഷപ്പെട്ട് പോവുകയാണെന്നാണ് കണ്ടെത്തൽ. ഇതോടെയാണ് സൈബർ നിയമങ്ങൾ അധികമായി ഉൾപ്പെടുത്തി ചട്ടം ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്. ഭരണപരിഷ്‌കരണ വകുപ്പ് നൽകിയ ഫയലാണ് ചീഫ് സെക്രട്ടറി അംഗീകരിച്ചു മുഖ്യമന്ത്രിക്ക് കൈമാറിയത്.

മുഖ്യമന്ത്രി അംഗീകരിച്ചാൽ ഭേദഗതി നിർദ്ദേശം മന്ത്രിസഭയിൽ അവതരിപ്പിച്ച ശേഷം സബ്‌ജക്‌ട് കമ്മിറ്റിയിലെത്തും. ചട്ടം ഭേദഗതി ചെയ്‌താൽ ജീവനക്കാരെ പിരിച്ചു വിടുന്നതടക്കമുള്ള നടപടികളിലേക്ക് സർക്കാരിന് എളുപ്പത്തിൽ കടക്കാം. ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം, ട്വിറ്റർ തുടങ്ങിയവയിലുള്ള സർക്കാർവിരുദ്ധ എഴുത്തുകൾ ചട്ടലംഘനമായി കണക്കാക്കുമെന്ന് പെരുമാറ്റച്ചട്ടത്തിൽ പ്രത്യേകം രേഖപ്പെടുത്തും.

Most Read: വ്യജരേഖ ചമയ്‌ക്കൽ; വിദ്യ ഒളിവിൽ തന്നെ- സൈബർ പോലീസിന്റെ സഹായം തേടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE