അമിതാഭ് ബച്ചനും രശ്‌മികയും ഒന്നിക്കുന്നു; അണിയറയിൽ ‘ഗുഡ്ബൈ’ക്ക് തുടക്കം

By Team Member, Malabar News
good bye

ബോളിവുഡ് താരം അമിതാഭ് ബച്ചനൊപ്പം തെന്നിന്ത്യൻ നായിക രശ്‌മിക മന്ദാന അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ഗുഡ്ബൈ’ക്ക് തുടക്കമായി. സിനിമയുടെ പൂജ ചടങ്ങുകളുടെ ചിത്രങ്ങൾ അമിതാഭ് ബച്ചൻ തന്നെ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ബോളിവുഡിലെ പ്രമുഖ നിർമാതാവായ ഏക്‌ത കപൂറാണ് ചിത്രം നിർമിക്കുന്നത്.

 

View this post on Instagram

 

A post shared by Amitabh Bachchan (@amitabhbachchan)

രശ്‌മിക മന്ദാന ബോളിവുഡിൽ വേഷമിടുന്ന രണ്ടാമത്തെ ചിത്രമാണ് ഗുഡ്ബൈ. സിദ്ധാർഥ് മൽഹോത്ര നായകനായ ‘മിഷൻ മജ്‌നു’ എന്ന ചിത്രത്തിലൂടെയാണ് രശ്‌മികയുടെ ബോളിവുഡ് അരങ്ങേറ്റം. ‘ഈ പുതിയ യാത്ര തുടങ്ങുന്നതിൽ അതിയായ ആവേശമുണ്ട്‘ എന്ന അടിക്കുറുപ്പോടെയാണ് ബച്ചൻ ചിത്രത്തിന്റെ പൂജ വിശേഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ഒപ്പം തന്നെ വികാരഭരിതവും, അതേസമയം തന്നെ വിനോദം നൽകുന്നതുമായ ചിത്രമാണ് ഗുഡ്ബൈ എന്ന് നിർമാതാവ് വ്യക്‌തമാക്കി. കൂടാതെ അമിതാഭ് ബച്ചനൊപ്പം വർക്ക് ചെയ്യാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also : ഭയപ്പെടുത്തി, ത്രില്ലടിപ്പിച്ച് ‘ചതുർമുഖം’; ട്രെയ്‌ലർ കാണാം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE