ഭയപ്പെടുത്തി, ത്രില്ലടിപ്പിച്ച് ‘ചതുർമുഖം’; ട്രെയ്‌ലർ കാണാം

By Staff Reporter, Malabar News
chathurmukham

മഞ്‌ജു വാര്യർ, സണ്ണി വെയിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ചതുർമുഖം‘ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ഡാർക്ക് ഷേഡിൽ അവതരിപ്പിച്ച ചിത്രം കഥയിലും അവതരണ മികവിലും വളരെ സങ്കീർണമായ ആശയം കൈകാര്യം ചെയ്യുന്ന മലയാള സിനിമയിലെ ആദ്യത്തെ ‘ടെക്നോ ഹൊറർ‘ സിനിമയാണ്. ജിസ് ടോംസ് മൂവീസിന്റെയും മഞ്‌ജു വാര്യർ പ്രൊഡക്ഷന്റെയും ബാനറിൽ പുറത്തിറക്കുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് രഞ്‌ജിത്ത് കമല ശങ്കറും, സലിൽ വി യും ചേർന്നാണ്.


ഹൊറര്‍ ചിത്രങ്ങള്‍ മലയാളികള്‍ക്ക് പരിചിതമാണെങ്കിലും ടെക്‌നോ ഹൊറര്‍ ചിത്രം എന്നത് മലയാള ചലച്ചിത്ര ആസ്വാദകരെ സംബന്ധിച്ച് അല്‍പം പുതുമ നിറഞ്ഞതാണ്. ഹൊറര്‍ ഫിക്ഷന്‍ ചിത്രങ്ങളുടെ ഒരു ഉപവിഭാഗമാണ് ടെക്‌നോ ഹൊറര്‍ ചിത്രങ്ങൾ. ശാസ്‌ത്രത്തേയും സാങ്കേതിക വിദ്യയേയും ഉപയോഗപ്പെടുത്തി കാഴ്‌ചക്കാരിൽ ഭീതി ജനിപ്പിക്കാൻ ടെക്നോ ഹൊറർ ചിത്രങ്ങൾക്ക് കഴിയുന്നു. സയന്‍സ് ഫിക്ഷനും, ഫാന്റസിയുമൊക്കെ ഇത്തരം ചിത്രങ്ങളുടെ ഭാഗമാകുന്നുണ്ട്.

അലൻസിയർ, നിരഞ്‌ജന അനൂപ്, ശ്യാമപ്രസാദ്, കലാഭവൻ പ്രജോദ് എന്നിവരും മറ്റു കഥാപാത്രങ്ങളായി എത്തുന്നു. അഭയ കുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് നിഗൂഢത ഒളിപ്പിക്കുന്ന സിനിമയുടെ കഥ തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. അഭിനന്ദൻ രാമാനുജമാണ്‌ ഛായാഗ്രഹണം. സെഞ്ച്വറി ഫിലിംസാണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. ചതുർമുഖം മികച്ച തിയേറ്റർ അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. ഏപ്രിൽ 8നാണ് റിലീസ്.

Read Also: ‘മോഹന്‍കുമാര്‍ ഫാന്‍സ്’ സിനിമയെ സംബന്ധിച്ചുള്ള ‘ഏപ്രിൽഫൂൽ’ തമാശ; വിശദീകരണവുമായി രാഹുൽ ഈശ്വർ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE